Ticker

6/recent/ticker-posts

അതിഞ്ഞാലിൽ അഞ്ച് മൊബൈൽ ടവറുകൾ ജമാഅത്ത് കമ്മിറ്റി രംഗത്ത്

കാഞ്ഞങ്ങാട് : അതിഞ്ഞാലിൽ 100 മീറ്റർ ചുറ്റളവിൽ നാല് മൊബൈൽ ടവറുകൾ. ഇവിടെ 300 മീറ്റർ ചുറ്റളവിലുള്ളത് അഞ്ച് മൊബൈൽ ടവറുകളും. പ്രദേശത്തെ മൊബൈൽ ടവറുകളുടെ ആധിക്യത്തിനെതിരെ അതിഞ്ഞാൽ മുസ്ലീം ജമാഅത്ത് കമ്മിറ്റി രംഗത്ത് വന്നു. നാട്ടുകാരിൽ മാരകമായ രോഗങ്ങൾ വർധിച്ച് വരികയാണെന്നും ആശങ്കാ ജനകമാണെന്നും അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. കുട്ടികളിലുൾപ്പെടെ രോഗങ്ങൾ വർദ്ധിച്ചതോടെയാണ് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചത്. ജനിക്കുന്ന കുട്ടികളിലും മാരക രോഗ ലക്ഷണം കണ്ടതോടെ ആശങ്ക വർദ്ധിച്ചു. എൻഡോസൾഫാൻ രോഗബാധിതരെ പോലെ കുട്ടികൾ ജനിച്ച ഏതാനും സംഭവങ്ങൾ ഉണ്ടായതോടെയാണ് നാട്ടുകാർ കൂടിയാലോചന ആരംഭിച്ചത്. ഒരേ സ്ഥലത്ത് കൂനുകൾ പോലെയുള്ള മൊബൈൽ ടവറുകൾ ആണ് വില്ലനെന്നും മറ്റൊന്നും രോഗലക്ഷണമായി തങ്ങൾ കാണുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി ഇവിടെ ടവറുകളുണ്ട്. അതിഞ്ഞാൽ ബസ് വെയിറ്റിംഗ് ഷെഡിന് ചുറ്റുമുള്ളത് നാലെണ്ണം. എല്ലാം കെട്ടിടങ്ങൾക്ക് മുകളിൽ. ഒരു കെട്ടിടത്തിൽ രണ്ടെണ്ണം. തൊട്ടടുത്തായുള്ള രണ്ട് കെട്ടിടങ്ങളിൽ ഓരോന്ന് വീതം.അൽപ്പം മാറി മറ്റൊന്നും. രണ്ട് കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട് ടൗണിൽ പോലും ഇത്രയേറെ മൊബൈൽ ടവറുകളില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മൊബൈൽ കമ്പനികളെക്കാൾ ടവറുകളു ള്ള അതിഞ്ഞാൽ ടവർ സിറ്റിയെന്നാണ് അറിയപ്പെടുന്നത്. ജനിച്ച് വീഴുന്ന കുട്ടികളിൽ ശാരിരിക വൈകല്യത്തിന് കാരണം മൊബൈൽ ടവറുകളാണെന്ന സംശയം ആരോഗ്യ പ്രവർത്തകർ കൂടി കുട്ടിയുമായി ചികിൽസ തേടിയെത്തിയ വരോട് പറഞ്ഞതോടെ നാട്ടുകാരി പ്പോൾ വലിയ പ്രയാസത്തിലാണ്. പുതിയ ടവറുകൾ സ്ഥാപിക്കുന്നതിൽ നിന്നും കമ്പനികൾ പിൻവാങ്ങണമെന്നും നിലവിലുള്ള ടവറുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനുള്ള നടപടികളുണ്ടാകണമെന്ന് കഴിഞ്ഞ ദിവസം നടന്ന ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മൊബൈൽ കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാൻ സൗകര്യം ചെയ്‌തു കൊടുക്കുന്നതിൽ നിന്ന് കെട്ടിട ഉടമകൾ പിൻവാങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജമാഅത്ത് ജനറൽബോഡിയോഗത്തിൽ പ്രസിഡന്റ് വി.കെ. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുൽ ഖാദർ അസ്‌ഹരി ഭാരവാഹികളായ വി.കെ. അബ്ദുല്ല ഹാജി , പാലാട്ട് ഹുസൈൻ ഹാജി, സി.എച്ച്. സുലൈമാൻ, എം.എം .മുഹമ്മദ് കുഞ്ഞി, ബി. മുഹമ്മദ്, പാലാക്കി മുഹമ്മദ് കുഞ്ഞി ഹാജി, ഖാലിദ് അറബിക്കടത്ത്, അഹമ്മദ് അഷ്റഫ് ഹന്ന, സി. എച്ച്. റിയാസ് , പാലാട്ട് ഹുസൈൻ ഹാജി , അഹമ്മദ് അഷ്റഫ് ഹന്ന പങ്കെടുത്തു.

Reactions

Post a Comment

0 Comments