കാസർകോട്:
വീട്ടിൽ നിന്നും വൻ പാൻ മസാല ശേഖരവുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. മധൂർ ചെട്ടു കുഴിയിലെ വീട്ടിൽ നിന്നു മാണ് വിദ്യാനഗർ ഇൻസ്പെക്ടർ യു.പി. വിപിൻ്റെ
നേതൃത്വത്തിൽ നിരോധിത പാൻ മസാല ശേഖരം പിടികൂടിയത്. ഇന്ന് രാവിലെയാണ് പിടികൂടിയത്. വീടിൻ്റെ ഹാളിൽ ചാക്കുകളിൽ കെട്ടി സൂക്ഷിച്ച 17500 പാക്കറ്റ് പാൻ മസാല ശേഖരമാണ് കണ്ടെത്തിയത്. ചെട്ടും കുഴി സ്വദേശികളായ ജലീൽ 42, അബൂബക്കർ സിദ്ദീഖ് 32,അദ്രായി എന്നിവർക്കെതിരെ കേസെടുത്തു.
0 Comments