ബേക്കൽ കുറിച്ചിക്കാടിലെ യൂസുഫ് കടവത്ത് 46 ആണ് മരിച്ചത്. ഹൃദയ സംബന്ധമായ ചികിൽസക്ക് മംഗലാപുരം ആശുപത്രിയിൽ പോയതായിരുന്നു. ഇവിടെ വെച്ചാണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. ഗൾഫിൽ നിന്നും അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. ബേക്കൽ കടവത്തെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം രാത്രി 8 മണിക്ക് മയ്യിത്ത് നിസ്കാര ശേഷം ബേക്കൽ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും. മരണ വിവരമറിഞ്ഞു നിരവധി ആളുകൾ വീട്ടിലെത്തി അനുശോചനമറിയിച്ചു. പിതാവ്: ഇസ്മായിൽ കടവത്ത് . മാതാവ്: കുഞ്ഞായിഷ.
0 Comments