കാഞ്ഞങ്ങാട് :എസ്.ബി.ഐയുടെ യോനോ ആപ്പിൽ നുഴഞ്ഞു കയറിയ അജ്ഞാതൻ കാഞ്ഞങ്ങാട് സ്വദേശിയുടെ ഒരു ലക്ഷം രൂപ
പിൻവലിച്ചതായുള്ള പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കെ.ജി. അനിലിൻ്റെ 55 പരാതിയിലാണ് കേസ്. എസ്. ബി. ഐ കാഞ്ഞങ്ങാട് ബ്രാഞ്ചിലുള്ളേ സേവിംഗ് അകൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായാണ് പരാതി. 2024 ജു
ലൈ 30 നാണ് പണം നഷ്ടപ്പെട്ടത്. യോനോ ആപ്പിൽ മതിയായ സുരക്ഷിതത്വ കുറവ് മൂലം ആരോനുഴഞ്ഞു കയറി ആധാർ യു.പി.ഐ പെയ്മെൻ്റ് സംവിധാനം ഉപയോഗിച്ച് ഒ.ടി.പി സഹായം ഇല്ലാതെ പണം പിൻവലിച്ച് ചതിവ് ചെയ്തെന്നാണ് കേസ്.
0 Comments