Ticker

6/recent/ticker-posts

സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിനിടെ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷം

കുറ്റിക്കോൽ :സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിനിടെ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകർ ഒരു ഭാഗത്തും
യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ മറുഭാഗത്തുമായി സംഘർഷം. ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി. കുണ്ടംകുഴി ഗവ. ഹയർെ സെക്കൻ്ററി സ്കൂളിൽ നടന്നതിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരുവിഭാഗങ്ങൾ സംഘടിച്ച് അടി നടന്നത്. കാഞ്ഞിരത്തങ്കൽ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം വൈകീട്ടായിരുന്നു സംഘർഷം.ബേഡകം പൊലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഇരു വിഭാഗത്തേയും പിരിച്ചു വിട്ടു. സംഭവവുമായി ബന്ധപ്പെട്ഇരു വിഭാഗത്തിലും പെട്ട 56 പേർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments