കാഞ്ഞങ്ങാട് : കഞ്ചാവ് കടത്ത് കേസിലെ പ്രതിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നായന്മാർമൂലതായൽ എൻ.എസ്. ജുനൈദിനെ 36 യാണ് കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബർ 30 ന് രാത്രി 7.20 മണിക്ക് കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിന് സമീപം റെയിൽ സ്‌റ്റേ ഷൻ റോഡിൽ കൂടി ബുള്ളറ്റിൽ കഞ്ചാവുമായി സഞ്ചരിക്കവെയാണ് പ്രതി പിടിയിലായത്. ഷോൾഡർ ബാഗിൽ 3 കിലോ കഞ്ചാവ് വിൽപ്പനക്കായി കടത്തി കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (രണ്ട്)ജഡ്ജ് കെ. പ്രിയ യാണ് ശിക്ഷ വിധിച്ചത്.,പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവ് അനുഭവിക്കണം ,ഹോസ്ദുർഗ് എസ്.ഐ ആയിരുന്ന എൻ.പി . രാഘവൻ ആണ് കഞ്ചാവ് പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആഷിഖ് ,അബ്ദുൾ നൗഷാദ് എന്നിവർ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിനു ശേഷം ഒളിവിലാണ്. കേസിൽ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഹോസ്ദൂർഗ് ഇൻസ്പെക്ടറും ഇപ്പോൾ കാസർകോട് ഡി വൈ എസ്പിയുമായ സി.കെ. സുനിൽകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ:ചിത്രകല എന്നിവർ ഹാജരായി.
0 Comments