Ticker

6/recent/ticker-posts

എം. ഡി.എം എയുമായി പടന്നക്കാട് യുവാവ് അറസ്റ്റിൽ, പിടിയിലായത് 110 കിലോ കഞ്ചാവ് കേസിലെ പ്രതി

കാഞ്ഞങ്ങാട് :എം ഡി.എം എയുമായി പടന്നക്കാട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവിലെ
കെ കെ . നൗഫലിനെ40 യാണ്
ഹോസ്ദുർഗ് പൊലീസ് അറസ്
റ്റ് ചെയ്തത്. 7.030 ഗ്രാം എം.ഡി എം എ പ്രതിയിൽ നിന്നും പിടികൂടി. പടന്നക്കാട് നിന്നും ഇന്നലെ രാത്രിയാണ് അറസ്റ്റ്. വർഷങ്ങൾക്ക് മുൻപ് ആന്ധ്രയിൽനിന്നും ഇന്നോ വ കാറിൽ 110 കിലോ കഞ്ചാവ് കടത്തുന്നതിനിടെ ചിറ്റാരിക്കാലിൽ വെച്ച് പിടിയിലായ പ്രതിയാണ്.
 ഭീമനടി കുന്നുംകൈ   തെക്കാടിന്റകത്ത്
സ്വദേശിയാണ്. എസ് ഐ എൻ . അൻസാർ ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പടന്നക്കാട് ദേശീയപാതയ്ക്ക് പടിഞ്ഞാറുവശത്ത് പഴക്കടയുടെ സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. സ്കോർപിയോയിൽഇരിക്കുകയായിരുന്ന നൗഫലിനെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തപ്പോഴാണ് 7. 0 3 0 ഗ്രാം എം ഡി എം എ കണ്ടെത്തിയത്.
Reactions

Post a Comment

0 Comments