Ticker

6/recent/ticker-posts

മയക്ക്മരുന്ന് സംഘവും നാട്ടുകാരുമായി സംഘർഷം 4 പേരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു 11 പേർ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :ബല്ലാ കടപ്പുറത്ത് കൂട്ടത്തോടെയെത്തിയ എം.ഡി.എം എ , കഞ്ചാവ് മയക്ക്മരുന്ന് സംഘത്തിലെ  ഏതാനും പേരെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഇന്ന് രാത്രിയാണ് സംഭവം. ബല്ലാ കടപ്പുറത്ത് കൂട്ടത്തോടെയെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. 15 ഓളം പേരാണുണ്ടായിരുന്നത്. നാട്ടുകാരുമായി ഇവർ സംഘർഷമുണ്ടായി. ഇതോടെ നാട്ടുകാർ പല ഭാഗത്ത് നിന്നും സംഘടിച്ച് ഓടിക്കൂടി. 200 ഓളം നാട്ടുകാർ ഇവരെ വളഞ്ഞു. ഇതിനിടയിൽ ഇവരിൽ 4 പേരെ നാട്ടുകാർ പിടികൂടി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. എം.ഡി.എം.എയുടെ പ്രധാന കണ്ണികളും ഇടനിലക്കാരും ഉപയോഗിക്കുന്ന വരുമാണിവരെന്ന് നാട്ടുകാർ പറഞ്ഞു. എം.ഡി.എം എ കൈയിലുണ്ടായിരുന്ന മുഖ്യ പ്രതി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. തീരദേശം മയക്ക്മരുന്നിൻ്റെ പിടിയിലായതോടെയാണ് നാട്ടുകാർ ഉണർന്നത്. പടന്നക്കാടും തീരദേശ ഭാഗത്തുള്ള വരുമടക്കമാണ് സംഘത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹോസ്ദുർഗ് പൊലീസിന് പിടിയിലായ വരെ കൈമാറി. തങ്ങൾ കഞ്ചാവ് വാങ്ങാൻ വന്നവരാണെന്നും വിൽപ്പനക്കാരല്ലെന്നാണ് പിടിയിലായ വർ നാട്ടുകാരോട് പറഞ്ഞത്.


Reactions

Post a Comment

0 Comments