Ticker

6/recent/ticker-posts

16 വയസുകാരിയെ വാടക ക്വാർട്ടേഴ്സിൽ പീഡിപ്പിച്ച യുവാവിന് 42 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും, ശിക്ഷിച്ചത് മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയായ യുവാവിനെ

കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ വാടക ക്വാർട്ടേഴ്സിലെത്തിച്ച്
 ലൈംഗിക  പീഡ നത്തിനിരയാക്കിയ കേസിൽ  പ്രതിക്ക് 42 വർഷം  തടവും 3,I0,000 രൂപ പിഴയും ശിക്ഷ വിധിച്ച്
ഹോസ്ദുർഗ് പോക്സോ 
കോടതി. മടിക്കൈകണ്ടംകുട്ടിച്ചാലിലെ കൃപാനിവാസിൽ എബിൻജോസഫ് പവിത്രനെ 30 യാണ് ശിക്ഷിച്ചത്.
 ,പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും അധിക തടവ് കൂടി അനുഭവിക്കണം. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ  കോടതി ജഡ്ജ് പി.എം. സുരേഷ്
ആണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി മാസം മുതൽ 2023 ഫെബ്രുവരി മാസം വരെയുള്ള പല ദിവസങ്ങളിൽ ആണ് പ്രതി 16 കാരിയെ പീഡിപ്പിച്ചത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് സ്നേഹം നടിച്ച് പെൺകുട്ടിയെ  
 പ്രതി താമസിച്ച് വരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയായിരുന്നു  ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പ്രതി കോട്ടേഴ്സിലേക്ക് വന്നില്ലെങ്കിൽ പുറത്തു പറയും എന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.  ശിക്ഷാ നിയമം506(1) പ്രകാരം 2 വർഷം സാധാരണ തടവും, 10,000രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും, 376(3) പ്രകാരം 20 വർഷം കഠിന തടവും,ഒന്നരലക്ഷം രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും,പോക്സോ ആക്ട് 6(1)r/w5(l) പ്രകാരം 20 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനുമാണ് ഇന്ന്
ശിക്ഷ വിധിച്ചത് .ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. നീലേശ്വരം 
പൊലീസ്   രജിസ്റ്റർ ചെയ്ത  കേസിലാണ്  കോടതി വിധി .   കേസ്സിന്റെ   ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ കെ.പി ശ്രീഹരി ആയിരുന്നു.
അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ  കുറ്റ പത്രം  സമർപ്പിച്ചത്  ഇൻസ്‌പെക്ടർ
കെ. പ്രേം സദൻ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക്‌  പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments