Ticker

6/recent/ticker-posts

തിരമാലയിൽപ്പെട്ട ഫൈബർ വള്ളത്തിൽ നിന്നും തെറിച്ചു വീണ മൽസ്യ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്:തിരമാലയിൽപ്പെട്ടഫൈബർ വള്ളത്തിൽ നിന്നും വള്ളത്തിനകത്തേക്ക്തെറിച്ചു വീണമൽസ്യ തൊഴിലാളി മരിച്ചു. ഹോസ്ദുർഗ് കടപ്പുറം ബത്തേരിക്കലിലെ കിട്ടൻ്റെ മകൻ മോഹനൻ 59 ആണ് മരിച്ചത്. മൽസ്യബന്ധനത്തിനിടെ രണ്ട് ദിവസം മുൻപായിരുന്നു അപകടം. പത്ത് നോട്ടിക്കൽ മൈൽ അകലെവെച്ച് തിരമാലയിൽപ്പെട്ട് ഉലഞ്ഞ വള്ളത്തിനകത്തേക്ക് മോഹൻ തെറിച്ച് വീഴുകയും നെഞ്ചിനുൾപെടെ പരിക്കേറ്റു. പരിക്കേറ്റ് അന്ന് തന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. ഭാര്യയും രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments