കാഞ്ഞങ്ങാട് : പൊലീസ് നടത്തിയവ്യാപക ലഹരി റെയി
ഡിൽ30 ഓളം പേർ കുടുങ്ങി. സ്പെഷ്യൽ ഡ്രൈവ് ആയി ജില്ലയൊട്ടുക്കും പൊലീസ് പരിശോധന നടന്നു. മിക്ക പൊലീസ് സ്റ്റേഷനുകളിലും ഒന്നിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ പരിശോധന നടന്നു. കടകളിൽ നിന്നും ഉൾപെടെ നിരോധിത പാൻ മസാലകൾ പൊലീസ് പിടികൂടി കേസെടുത്തു. കുട്ടികൾക്ക് ഉൾപെടെ വിൽക്കാൻ സൂക്ഷിച്ച ലഹരി പാക്കറ്റുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
0 Comments