കാഞ്ഞങ്ങാട് :പള്ളിയിലെ മുറി കുത്തി തുറന്ന് മദ്രസ അധ്യാപകൻ്റെ 18000 രൂപ കവർന്നത ആളെ പൊലീസ് തിരിച്ചറിഞ്ഞു. 16 കാരനാണെന്നാണ് കണ്ടെത്തൽ.പടന്നക്കാട് കരുവളത്തെ സിദ്ദീഖ് മസ്ജിദിലായിരുന്നു മോഷണം. ഉസ്താദ് മലപ്പുറം എടക്കര സ്വദേശി എം.ടി. ഹംസയുടെ പണമാണ് കവർന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു മോഷണം. വൈകീട്ട് 4 നും 6 മണിക്കുമിടയിലാണ് മോഷണമുണ്ടായത്. മുറിയുടെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് അകത്തു കയറിയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിച്ചതിലാണ് പിന്നിൽ 16 കാരനെന്ന് വ്യക്തമായത്. കഴിഞ്ഞയാഴ്ച ആവിയിൽ നിരവധി സൈക്കിളുകൾ മോഷ്ടിച്ച ഏതാനും കുട്ടികളെയും ഹോസ്ദുർഗ് പൊലീസ് കണ്ടെത്തിയിരുന്നു.
0 Comments