കാഞ്ഞങ്ങാട്:നിരോധിച്ച ചൈൽഡ് പോൺ സൈറ്റുകളിൽ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഫോണുകൾ പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ. ഹോസ്ദുർഗ്,രാജപുരം കുമ്പള പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കേസ്. ഓപ്പറേഷൻ പി. ഹണ്ടിൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ചിത്താരി ചാമുണ്ഡിക്കുന്നിലെ ഒരു തട്ടുകടയിൽ നിന്നും വാഴുന്നോറടിയിലെ ഒരു വീട്ടിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തു. എസ് ഐ മാരായ എൻ. അൻസാർ,വി.പി. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അശ്ലീല വീഡിയോസൈറ്റുകൾ ഉപയോഗിച്ച യുവാക്കളുടെ ഫോണുകൾ പിടികൂടിയത്.കുമ്പള സ്റ്റേഷൻ പരിധിയിലെ ബംബ്രാണയിലെ 31 കാരനെ എസ്ഐ വി .കെ . വിജയൻ അറസ്റ്റ് ചെയ്തു. രാജപുരം പരിധിയിലെ 20കാരനിൽ നിന്നും എസ്ഐ സി.പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ ഫോൺ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. കുട്ടികളുടെ വിവിധ അശ്ലീല വീഡിയോകളും ചിത്രങ്ങളും വ്യാപകമായി ഫോണിൽ സൂക്ഷിച്ച് വെച്ചതായും ഡൗൺലോഡ് ചെയ്തതായും കണ്ടെത്തി.
0 Comments