Ticker

6/recent/ticker-posts

പനിയെ തുടർന്ന് 9 വയസുകാരി മരിച്ചു

കാഞ്ഞങ്ങാട് :പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിൻ്റെ മകൾ സാത്
വികയാണ് മരിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിലാണ് മരണം. പനിയെ തുടർന്ന് രണ്ട് ദിവസം മുൻപ് ഉദുമയിലെ ആശുപത്രിയിലും പിന്നീട് കാസർകോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ നിലവശളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണം നാടിനെ കണ്ണീരിലാക്കി. ഉദുമ ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ് സിത്താര. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റിത്തുൻ സഹോദരനാണ്.
Reactions

Post a Comment

0 Comments