ടൗണിൽ മൂന്നംഗ സംഘം പൊലീസിനെ കയ്യേറ്റം ചെയ്തു. ഇന്നലെ വൈകീട്ട് സ്മൃതി മണ്ഡപത്തിനടുത്താണ് സംഭവം. എസ്. ഐ എൻ . അൻസാറിൻ്റെ പരാതിയിൽ മനോജ് 31, സുനിൽ കുമാർ 31, കണ്ണൻ 22 എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ്കേസെടുത്തു. മദ്യപിച്ച് ഓടിച്ച ആൾട്ടോ കാർ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് കയ്യേറ്റമുണ്ടായത്. എസ്. ഐ യുടെ കൈ പിടിച്ച് തിരിക്കുകയും ഡ്രൈവറെ ഇറങ്ങാൻ അനുവദിച്ചില്ലെന്നു മാണ് പരാതി.
0 Comments