ലേന്നുണ്ടായ അപകടം ജില്ലയെ ഞെട്ടിച്ചു. കാഞ്ഞങ്ങാടും കള്ളാറും ഒരുപോലെ കണ്ണീരിലായി. ഓണത്തിരക്കിലായിരുന്ന
നഗരത്തെ ഞെട്ടിച്ചാണ് വാർത്ത പുറത്തു വന്നത്.
രാത്രി 7.10 ഓടെ ട്രെയിൻ തട്ടി മൂന്നു സ്ത്രീകളുടെ ദാരുണാന്ത്യം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു.
കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകൾക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിൻ തട്ടി മരിച്ചത്. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് , നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ്, എയ്ഞ്ചലീന ഏബ്രഹാം എന്നിവരാണു മരിച്ചത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകൾ.
വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. പ്ലാറ്റ് ഫോം മാറി
പാളം മുറിച്ച് കടക്കവെകോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ് ട്രെയിൻ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മൂന്നു പേരുടെയും ശരീരം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു തിരച്ചിലി
നൊടുവിൽ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ ചിലത് മംഗളൂരു ജംക്‌ഷനിൽ നിന്നും കണ്ടെത്തി. ഹിസാർ എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ്പ് ഉള്ളത് മംഗളൂരു ജംക്‌ഷനിൽ മാത്രമാണ്. ജില്ലാ പൊലീസ് മേധാവിഡി.ശിൽപ കാഞ്ഞങ്ങാട്ടെത്തി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി.അജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിൻ ജോർജിന്റെയും കോട്ടയം ചിങ്ങവനം പേരൂരിലെ മാർഷയുടെയും വിവാഹ
0 Comments