മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ഗൂഗിൾ പേ വഴി പണം തട്ടിയെടുത്തു. യുവാവിൻ്റെ പരാതിയിൽ 4 പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ബ്ലാത്തൂർ സ്വദേശി അബ്ദുൾ ജബ്ബാർ 36 ആണ് കാസർകോട് അക്രമത്തിനിരയായത്. കാസർകോട്ടെ ഒരു വയൽക്കരയിൽ വെച്ച് ആണ് സംഭവം. യുവാവിൻ്റെ നഗ്ന വീഡിയോ മറ്റുള്ളവർക്ക് കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചു വാങ്ങി. ഗൂഗിൾ പേ വഴി 13600 രൂപ ട്രാൻസ്ഫർ ചെയ്തു. പിന്നീട് റെയിൽവെ സ്റ്റേഷനടുത്തു വെച്ച് പ്രതികളുടെ ആൾട്ടോ കാറിനുള്ളിൽ യുവാവിനെ മർദ്ദിച്ചു. കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. കാസർകോട് സ്വദേശി അസർ അലി ഉപ്പെടെ 4 പേർക്കെതിരെ കാസർകോട് പൊലിസ് കേസെടുത്തു.
0 Comments