നീലേശ്വരം :
നീലേശ്വരം റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. തെരുവത്തെ കെപി . അൻവർ സാദാത്തിൻ്റെ സ്കൂട്ടർ ആണ് മോഷണം പോയത്. റെയിൽവെ സ്റ്റേഷനടുത്തുള്ള ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നുമാണ് മോഷണം പോയത്. ഒരു ലക്ഷത്തിലേറെ വിലയുണ്ട്. നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments