Ticker

6/recent/ticker-posts

അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

കണ്ണൂർ: വൃദ്ധ മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ
ശ്രമിച്ച മകൻ അറസ്റ്റിൽ. ചക്കരക്കല്ല്, അഞ്ചരക്കണ്ടി,
മുരിങ്ങേരിയിലെ കെ.എൻ ഷാജി
കേളോത്തിനെ 53യാണ്
ചക്കരക്കല്ല് ഇൻസ്പെക്ടർ എം.പി. ആസാദ് അറസ്റ്റ്
ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ്
 സംഭവം. മാതാവ്
പുഷ്‌പവല്ലി 73യെയാണ് കൊല്ലാൻ ശ്രമിച്ചത്.
പുഷ്പവല്ലിക്ക് മകൻ നേരത്തെ അഞ്ചു ലക്ഷം രൂപ
നൽകിയിരുന്നുവെന്ന് പറയുന്നു. ഇതു തിരിച്ചു ചോദിച്ചപ്പോൾ
നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം
 ഷാജി മാതാവിനോട് പണം
 ആവശ്യപ്പെട്ടു. പണം നൽകാൻ
തയ്യാറാകാത്തതിനെ തുടർന്ന് മാതാവിനെ
കിണറിന്റെ ആൾമറയോട് ചേർത്തു നിർത്തി
തള്ളിയിടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
കുതറിമാറിയിരുന്നില്ലെങ്കിൽ മരണം
സംഭവിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി
പുഷ്‌പവല്ലി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments