Ticker

6/recent/ticker-posts

പുല്ലൂർ പെരിയ പഞ്ചായത്തിൽ കോൺഗ്രസ് അംഗം രാജിവച്ചു

കാഞ്ഞങ്ങാട്:പുല്ലൂർ പെരിയ
 പഞ്ചായത്തിൽ കോൺഗ്രസിൻ്റെ വനിത
 അംഗം രാജിവച്ചു.
പുല്ലൂര്‍ പെരിയയില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു
 സി.പി.എം നേതാവായ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യു.ഡി.എഫ് നീക്കത്തിനിടെയാണ് യു.ഡി.എഫിന്റെ പഞ്ചായത്തംഗം രാജിവെച്ചത്. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി.  മുന്‍ ഭരണസമിതി വൈസ് പ്രസിഡൻ്റ് കൂടിയായ എ. കാര്‍ത്യായനിയാണ് രാജിവെച്ചത്. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്കും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനും 
കൈമാറി.
 കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒന്‍പത് വീതം  അംഗങ്ങള്‍ വിജയിച്ചു വന്നതിനാല്‍ നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ ഡോ. സി.കെ സബിതയാണ് പ്രസിഡണ്ടായത്. കോണ്‍ഗ്രസിലെ ഉഷ ടീച്ചറാണ് അന്ന് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.   ആറുമാസം കഴിഞ്ഞിട്ടും അവിശ്വാസ പ്രമേയത്തിന് തീരുമാനമെടുത്തതല്ലാതെ മറ്റു കാര്യങ്ങള്‍ നടന്നിരുന്നില്ല.
കൂടാനം വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് രാജി വച്ച
കാര്‍ത്യായനി.
Reactions

Post a Comment

0 Comments