Ticker

6/recent/ticker-posts

മുൻ എം.എൽ. എ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട് :മുൻ എം.എൽ. എ കെ.പി. കുഞ്ഞിക്കണ്ണൻ 75അന്തരിച്ചു. രണ്ടാഴ്ച മുൻപ് നീലേശ്വരത്തുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റിരുന്നു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹന അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം.

1987-ലെ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്. കാസർകോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റ് ആയിരുന്നു .  കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറായിരുന്നു. കെ പി കുഞ്ഞിക്കണ്ണന്റെ  ഭൗതികശരീരം

10.30 മുതൽ 11.30   മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ വെക്കും.ഉച്ചയ്ക്ക് 1 മണിക്ക് ഡിസിസി കാസർകോട്

2 മണിക്ക് കാസർകോട് നിന്നും വിലാപയാത്രയായി വൈകുന്നേരം 5 മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേരും.

7 മണിയോടുകൂടി  കാറമേൽ പ്രിയദർശിനി മന്ദിരത്തിൽ. സംസ്ക്കാരം നാളെ രാവിലെ 11 ന് പയ്യന്നൂരിൽ .

Reactions

Post a Comment

0 Comments