കാഞ്ഞങ്ങാട് :കേരള ഹോംഗാര്‍ഡ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്നര പതിറ്റാണ്ടിന്റെ സേവനത്തിന് ശേഷം വിരമിച്ചഹോം ഗാർഡിന് യാത്രയയപ്പ് നൽകി. പ്രസ് ഫോറം ഹാളില്‍ സംഘടിപ്പിച്ച പരിപാടി സബ് കലക്ടര്‍ പ്രതീക് ജെയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഏ.വി. ബിജു കൂടോല്‍ അധ്യക്ഷത വഹിച്ചു. ഹോം ഗാര്‍ഡ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സോനാംഗം കെ. കുഞ്ഞിരാമനെ ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ആദരിച്ചു. കുഞ്ഞിരാമന്‍ കണ്ടത്തില്‍ വിശിഷ്ടാതിഥിയായി. ജില്ലാ രക്ഷാധികാരി വി. വി. രമേശന്‍, ഫയര്‍ ആന്റ് റെസ്‌ക്യു കാഞ്ഞങ്ങാട് എസ്.ടി.ഒ പവിത്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കണ്‍ട്രോള്‍ റൂം സബ്ബ് ഇന്‍സ്പെക്ടര്‍ മധു,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബാബു കീത്തോല്‍, ജില്ലാ വൈസ്പ്രസിഡന്റ് മണി , ജില്ലാ വൈസ്പ്രസിഡന്റ് ബാലകൃഷ്ണന്‍, ജില്ലാ ജോ.സെക്രട്ടറി ഗോപാലകൃഷ്ണൻ, ഹോസ്ദുര്‍ഗ് എസ്.എച്ച്.ഒ അജിത്ത് കുമാർ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ദാമോദരന്‍ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.
0 Comments