കാഞ്ഞങ്ങാട് :മൊബൈൽ ടെക്നീഷ്യനെ പാണത്തൂരിൽ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി അഞ്ചു കണ്ടത്തിൽ എ.ജെ. കുരുവിളയുടെ മകൻ ബിജു കുരുവിള 52 യെയാണ് മരിച്ച നിലയിൽ കണ്ടത്. പാണത്തൂരിലെ ഹിൽ ടോപ്പ് ലോഡ്ജ് മുറിയിലാണ് കണ്ടത്. ഇന്ന് വൈകുന്നേരമാണ് കണ്ടത്. ഈ ലോഡ്ജിൽ താമസിക്കുന്നതിന് 24 വരെ മുറിവാടകക്കെടുത്തതാണ്. കട്ടിലിൽ നിന്നും താഴെ വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു.
പാണത്തൂരിലെ മൊബൈൽ കടയിൽ നേരത്തെ ടെക്നീഷ്യനായിരുന്നു. പിന്നീട് കാഞ്ഞങ്ങാട് മാവുങ്കാലിലും ടെക്നീ
ഷ്യനായിരുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി.
0 Comments