കാഞ്ഞങ്ങാട് : ദേശീയ പാതയിൽറോഡ് റോളറിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആറങ്ങാടി
അരയി സ്വദേശി മരിച്ചു മകൻ പുഴയിൽ മുങ്ങി മരിച്ചതിന് പിന്നാലെയായിരുന്നു
അപകടം.അരയി വട്ടത്തോടെ ബി. കെ . അബ്ദുള്ള കുഞ്ഞി 54യാണ് മരിച്ചത്. അപകടത്തിൽ
തുടയെല്ല് തകർന്ന് ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായി. ജൂലായ് 3 ന് കാലിക്കടവിലാണ് അപകടം. ഇദ്ദേഹം ഓടിച്ച ഓട്ടോ റോഡ് റോളറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തുടയെല്ല് തകർന്നതോടെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് 4 ന് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ബോധം തിരിച്ച് കിട്ടിയില്ല. തുടർന്ന് 2 മാസമായി മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം. മെയ് 28ന് അരയി പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥി സിനാൻ്റെ പിതാവാണ് മരിച്ച അബ്ദുള്ള കുഞ്ഞി.പരേതനായ മൊയ്തു കുഞ്ഞി, ഫാത്തിമയുടെയും മകനാണ്. ഭാര്യ: കംസിയ. മറ്റു മക്കൾ: അർഷാന, അഫ്രീന (ബിഫാം വിദ്യാർഥിനി). മരുമകൻ: റഷീദ് നീരളി. സഹോദരങ്ങൾ: ഇസ്മയിൽ, ഹനീഫ. ഖബറടക്കം അരയി ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് നടക്കും.
0 Comments