കാഞ്ഞങ്ങാട് :കോളേജ് വിദ്യാർത്ഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കളനാട് ചെമ്പിരിക്ക കല്ലു വളപ്പിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ ഹാഷിം അബ്ദുൾ സലാം 21 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കണ്ടത്. വീട്ടിൽ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. കാസർകോട് കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിയാണ്. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments