കാഞ്ഞങ്ങാട് :
കോട്ടിക്കുളം റെയിൽ വേ സ്റ്റേഷൻ പരിധിയിലെ കിണറ്റിൽ നായ് ചത്തു പൊങ്ങിയ നിലയിൽ. ദുർഗന്ധംമൂലം പൊറുതിമുട്ടി പരിസരവാസികൾ. ദുർഗന്ധം ശമിക്കാൻ ജീവനക്കാർ ബ്ലീച്ചിങ് പൊടിയും മറ്റും വിതറി താൽക്കാലിക ശമനമാക്കിയെങ്കിലും പരിഹാരമായില്ല. കോട്ടിക്കുളം റെയി ൽവേ വകയിൽ കൊടും വേനലി ൽപോലും വറ്റാത്ത മൂന്നു കിണറുകൾ പതിറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഒരുകാലത്ത് നാട്ടിലെ മുഖ്യ ജ ലസ്രോതസ്സായിരുന്നു ഈ കിണറുകൾ. പലരും മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയാക്കി.
അതിലെ ഒരു കിണർ റെയിൽ വേ വർഷങ്ങൾക്കു മുമ്പേ മൂടിയിരുന്നു. ഇപ്പോൾ നായ് ചത്തു കി
ടക്കുന്ന കിണറും ഉപയോഗിക്കാ റില്ലെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഈ കിണർ പൂർണമായും വൃത്തിയാക്കിയാൽ വേനൽക്കാല ജലക്ഷാമത്തിന് ശമ നമുണ്ടാക്കാനാവുമെന്നാണ് നാ ട്ടുകാരുടെ പക്ഷം. നിലവിൽ മു ന്നാമത്തെ കിണറാണ് റെയിൽ വേ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഉപയോഗിക്കാത്ത കിണറുകൾ അതേപടി നിലനിൽക്കുന്നതുമൂലം മാലിന്യം വലിച്ചെറിയാനുള്ള സ്ഥല മായി മാറുകയാണ്. ഈ അവസ്ഥ യിലാണ് ജീവികളും മറ്റും വീണ് ബുദ്ധിമു ട്ടായി മാറുന്നത്.
0 Comments