കുമ്പള: ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി വ്യാജ
മൊബൈൽ ഫോൺ നമ്പർ നൽകിയ ശേഷം
ഒരു പവൻ തൂക്കമുള്ള കൈ ചെയിനുമായി സ്ഥലംവിട്ടു. കുമ്പളയിലെ രാജധാനി ജ്വല്ലറിയിലാണ് സംഭവം.
യുവതി ജ്വല്ലറിയിലെത്തുകയും ആഭരണങ്ങൾ പരിശോധിക്കുകയും ചെയ്തു. ഒരു മണിക്കൂർ നേരത്തെ പരിശോധനക്കു ശേഷം ക്യാഷ്കൗണ്ടറിലെത്തിയ യുവതി
ആവശ്യമുള്ള ആഭരണങ്ങൾ നോക്കി വച്ചിട്ടു ണ്ടെന്നും രണ്ടു ദിവസത്തി നകം വരാമെന്നും പറഞ്ഞാണ് പോയത്. പോകുന്ന സമയം തന്റെ ഫോൺ നമ്പറും നൽകി. കട പൂട്ടുന്നതിന് മുൻപ് ആഭരണം
തിട്ടപ്പെടുത്തുന്നതിനിടയിലാണ് കൈചെയിൻ നഷ്ടപ്പെട്ട കാര്യം മനസിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് കൈ ചെയിൻ കൈക്കലാക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
പരിശോധനയിൽ യുവതി നൽകിയ
ഫോൺ നമ്പർ വ്യാജമാണെന്നും കണ്ടെ
0 Comments