Ticker

6/recent/ticker-posts

സഹകരണ ബാങ്കിൽ മുക്ക് പണ്ടം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടാൻ ശ്രമം രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :സഹകരണ ബാങ്കിൽ മുക്ക് പണ്ടം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തിമിരി സർവീസ് കോ. ഓപ്പറേറ്റീവ് ബാങ്കിൻ്റെ ഞാണം കൈ ബ്രാഞ്ചിലാണ് തട്ടിപ്പിന് ശ്രമമുണ്ടായത്. ചീമേനി പെട്ടിക്കുണ്ടിലെ കെ.രാജേഷ് 36, ചീമേനി ആമത്തലയിലെ എ.പി. കെ.അഷറഫ് 36 എന്നിവർക്കെതിരെ ചീമേനി പൊലീസ കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. ബാങ്കിൻ്റെ ബ്രാഞ്ച് മാനേജർ ഒ.പി. ലങ്കേഷ് ഇന്നലെ വൈകീട്ട് ചീമേനി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്. പ്രതികളെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments