അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യയേയും രണ്ട് മക്കളേയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടിക്കൈ പൂത്തക്കാലിൽ താമസിക്കുന്ന നീലേശ്വരം തട്ടാച്ചേരി സ്വദേശി അമ്പുവിൻ്റെ മകൻ എം. വിജയനെ 51യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന് പിറക് വശത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. അതേ സമയം ജീവനൊടുക്കിയ വിജയൻ്റെ ഭാര്യയേയും രണ്ട് മക്കളെയും മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മൂവരും ആശുപത്രി വിട്ടു. ഇവരെ വീട്ടിൽ ഛർദ്ദിച്ച നിലയിൽ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. വിജയൻ്റെ ഭാര്യാ സഹോദരൻ പൂത്ത ക്കാലിലെ എൻ. സുകുമാരൻ്റെ മൊഴിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഏതോ മാനസിക വിഷമത്തിൽ ജീവനൊടുക്കിയതായാണ് എഫ്.ഐ.ആർ.
0 Comments