Ticker

6/recent/ticker-posts

ഗൾഫിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന യുവാവിൻ്റെ ബാഗ് മദ്യപാനി ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു പൊന്നോണ സമ്മാനമായി ചന്തേര പൊലീസിൻ്റെ ഇടപെടൽ

കാഞ്ഞങ്ങാട് :ഗൾഫിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന യുവാവിൻ്റെ പാസ്പോർട്ട് അടങ്ങിയ
 ബാഗ് മദ്യപാനി ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ജീവിതം വഴിമുട്ടി പെരുവഴിയിലായ പ്രവാസി യുവാവിന്
 പൊന്നോണ സമ്മാനമായി പുതുജീവൻ നൽകിയിരിക്കുകയാണ്
ചന്തേര പൊലീസ്. കോഴിക്കോട് പെരുമ്പറയിലെ അനൽ ഗംഗ24 ക്കാണ് പൊലീസ് തുണയായത്. ഇന്നലെ ചെന്നൈ മെയിലിലാണ് സംഭവം. മംഗലാപുരത്ത് വിമാനമിറങ്ങി ട്രെയിനിൽ കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം. ട്രെയിൻ ചന്തേര സ്റ്റേഷൻ വിട്ട ശേഷമാണ് മദ്യപാനി സനലിൻ്റെ ബാഗ് കൈക്കലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ സനൽ പകച്ചുപോയി. ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിലെത്തിയപ്പോൾ ഇവിടെ ചാടിയിറങ്ങി ഉടൻ ചന്തേര പൊലീസ് സ്റ്റേഷനിൽ വിളിച്ച്  ധരിപ്പിച്ചു. വിവരം കിട്ടിയ ഉടൻ എസ് ഐ എ . സതീഷിൻ്റെ നേതൃത്വത്തിൽ പൊലീസ് റെയിൽ പാളത്തിലേക്ക് കുതിച്ചു. ഇതിനിടയിൽ അനലും സ്ഥലത്തെത്തി. മൂന്ന് മണിക്കൂ
റോളം തിരച്ചിൽ നടത്തിയ ശേഷം '
വൈകീട്ട് 6 മണി
യോടെ പാളത്തിന് 
സമിപം ബാഗിൽ നിന്നും തെറിച്ച് ചിതറി കിടന്ന സാധനങ്ങൾ കണ്ടെത്തി. പാസ്പോർട്ട് അടക്കം വിലപിടിപ്പുള്ള രേഖകൾ, പണവും ബാഗിലുണ്ടായിരുന്നു. ഇവയെല്ലാം തിരിച്ചു കിട്ടി. സുഹ്യത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പത്ത് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു യുവാവ്. പാസ്പോർട്ട് തിരിച്ചു കിട്ടിയില്ലായിരുന്നുവെങ്കിൽ ഗൾഫിലേക്ക് മടങ്ങാൻ കഴിയില്ലായിരുന്നു. വിസയും ജോലിയും നഷ്ടപ്പെടുമായിരുന്നു. ഓണദിവസം ജീവിതം തിരിച്ചു നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് സനൽമടങ്ങിയത്. എസ്. ഐ സതീഷിനൊപ്പം പൊലീസുദ്യോഗസ്ഥരായ ഷിജിത്ത്,
 ദീപേഷ് , സുജിത്ത്
റൈട്ടർ ഷിജിത്ത്
 എന്നിവരാണ് തിരച്ചിലിനിറങ്ങിയത്. സ്റ്റേഷനിൽ ജിഡി ചുമതലയിലുണ്ടായിരുന്ന ലക്ഷ്മണനായിരുന്ന ഫോണിലെത്തിയ സഹായ അഭ്യർത്ഥമഥാസമയം മറ്റുള്ളവരെ അറിയിച്ചത്.
Reactions

Post a Comment

0 Comments