കാഞ്ഞങ്ങാട് : ഓണ വിപണി ലക്ഷ്യമാക്കി തുടങ്ങിയ രാവണീശ്വരം മാക്കിയിലെ കെ. വി. രാഘവൻ്റെയും വേലാശ്വരത്തെ വി.കരുണാകരൻ്റെയും കൃഷി വിസ് മയ കാഴ്ചയാവുന്നു. 8 എക്കർ സ്ഥലത്ത് ആണ് കൃഷി. പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങുന്നു ഇവരുടെ കൃഷി പരിപാലനം. കൃഷി ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതും ഇവർ തന്നെ. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. മാക്കി, കുന്നുപാറ തെക്കേപ്പള്ളം എന്നിവിടങ്ങളിലാണ് ഇവരുടെ കൃഷിയിടം. നെല്ല്, വാഴയും മധുരക്കിഴങ്ങ്, കക്കരി ' വെള്ളരിക്ക, മത്തൻ, കുമ്പളം, വെണ്ട ,പാവക്ക , നരമ്പൻ ഇങ്ങനെ നീളുന്നു. ഇവരുടെ കൃഷിയിടത്തിന് അജാനൂർ കൃഷിഭവന്റെ പരിപൂർണ സഹായ മുണ്ട്. പലരുംകൃഷിയിൽനഷ്ട കണക്കുകൾ പറയുമ്പോൾ രാഘവനും വി.കരുണാകരനും അത്തരമൊരു അഭിപ്രായക്കാരല്ല. നല്ല വിളവുകൾ കിട്ടുന്നതിനാൽ മികച്ച വരുമാനം കൃഷിയിൽ കിട്ടുന്നു എന്ന് ഇവർപറയുന്നു. കെ വി രാഘവൻ രാവണീശ്വരം മാക്കി സ്വദേശിയാണ്. ഭാര്യ എം. ശ്യാമള മക്കൾ: രേഷ്മ ,രമ്യ, രജിത , ശരത് എന്നിവരുടെ സഹായവുമുണ്ട്. വി.കരുണാകരൻ വേലാശ്വരം സ്വദേശിയാണ്. ദിനേശ് ബീഡി തൊഴിലാളിയായ ഭാര്യ വി.വി. മാലിനിയുടെയും മക്കളായ ഷാനിൽ കുമാർ , സ്നേഹ എന്നിവരുടെ പിന്തുണയുണ്ട്.
0 Comments