കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട്ട് പതിമൂന്ന്യു.ഡി.എഫ് കൗൺസിലർമാർ പന്തൽ കെട്ടി സമരത്തിലാണ്. മീനാപ്പീസിൽകെട്ടി ഉയർത്തിയ പന്തലിലാണ് കാഞ്ഞങ്ങാട് നഗരസഭയിലെ കോൺഗ്രസ്, മുസ്ലീം ലീഗ് അംഗങ്ങൾ സമരത്തിലിരിക്കുന്നത്. വനിതാ കൗൺസിലർമാരും സമരപ്പന്തലിലുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് സമരം തുടങ്ങി.
വൈകീട്ട് 4 മണി വരെ തുടരും.തീരദേശ ഹൈവേ നാട്ടുകാരുടെ ആശങ്ക അകറ്റുക, കോട്ടച്ചേരി-മീനാപ്പീസ് റോഡ് ശോചനീയ അവസ് പരിഹരിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് ആണ് പന്തൽ
കെട്ടിയുള്ള സമരം തുടരുന്നത്. മീനാപ്പീസിൽ നടക്കുന്ന യു ഡി എഫ് കൗൺസിലേഴ്സ് സമരപന്തൽ ഡി സി സി പ്രസിഡന്റ് പി.കെ. ഫൈസൽ രാവിലെ ഉദ്ഘാടനം ചെയ്തു.
0 Comments