Ticker

6/recent/ticker-posts

യുവതിയെ കാണാതായത് പരിഭ്രാന്തി പരത്തി ഒടുവിൽ ബസ് യാത്രക്കിടയിൽ കൊയിലാണ്ടിയിൽ കണ്ടെത്തി

ചിറ്റാരിക്കാൽ : വീട്ടിൽ നിന്നും
യുവതിയെ കാണാതായത് പരിഭ്രാന്തിക്കിടയാക്കി ഒടുവിൽ ബസ് യാത്രക്കിടയിൽ യുവതിയെ കൊയിലാണ്ടിയിൽ കണ്ടെത്തി. ആയന്നൂർ സ്വദേശിനിയായ 49 കാരിയെ യാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. വിവരം ലഭിക്കാതെ വന്നതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. 
സൈബർ സെൽ പരിശോധനയിലാണ് യുവതി ബസ് യാത്രയിലെന്ന് മനസിലായത്. പൊലീസും ബന്ധുക്കളും എത്തി യുവതിയെ നാട്ടിലെത്തിച്ചു. മകൻ്റെ അടുത്തേക്ക് പോയതാണെന്നാണ് പറഞ്ഞത്.
Reactions

Post a Comment

0 Comments