കാഞ്ഞങ്ങാട് :ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകിയ അഞ്ച് പേർ കൂടി പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട്, ബേക്കൽ, ചീമേനിയിലും കേസുകൾ റജിസ്ട്രർ ചെയ്തു. കാഞ്ഞങ്ങാട്, ബേക്കലിൽ രണ്ട് വീതവും ചീമേനി പൊലീസ് ഒരു കേസും റജിസ്ട്രർ ചെയ്തു. കാസർകോട് 4 കേസുകളും മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പൊലീസും കേസുകൾ റജിസ്ട്രർ ചെയ്തു. ഓപ്പറേഷൻ ഹണ്ടിൻ്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസിൻ്റെ പരിശോധന പുലർച്ചെ മുതൽ തുടർന്നു. ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടത്താൻ സ്വന്തം അക്കൗണ്ട് മറ്റുള്ളവർക്ക് വേണ്ടി ഉപയോഗിക്കുകയും കമ്മീഷൻ കൈപ്പറ്റുകയും അനധികൃത സാമ്പത്തിക ഇടപാട് നടത്തിയ വരുമാണ് കുടുങ്ങിയത്.
0 Comments