കാഞ്ഞങ്ങാട്: ജില്ലാ ശുപത്രിയിൽ നിന്നും പ്രസവ വാർഡ് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്നതിന് നഗരസഭയുടെ പച്ചക്കൊടി. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും സജ്ജമാക്കാതെ ജില്ലാ ആശുപത്രിയിൽ നിന്ന് പ്രസവ രോഗ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റരുതെന്ന്ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തിൽ ഭൂരിഭാഗ അഭിപ്രായമുയർന്നു. പ്രസവ രോഗ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റണമെന്ന് സർക്കാർ നിർദേ ശത്തെ തുടർന്ന് ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ചനടന്നു. അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പ്രസവ രോഗ വിഭാഗം മാറ്റുന്നതിനെ ആരും എതിർത്തില്ല. അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഒരുക്കാതെ മാറ്റാൻ അനുവദിക്കേണ്ടെ ന്നാണ് ഉയർന്ന പൊതുവികാരം. ഒട്ടേറെ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ 150 ലേറെ ജീവനക്കാരെയും അനുവദിക്കണമെന്നാണ് എച്ച്.എം. സി യോഗത്തിൽ ഉയർന്ന ആവശ്യം. കൂടുതൽ കെട്ടിടങ്ങളും ആവശ്യമായി വരും. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ 36 കിടക്കകളാണ് ഗൈനക്കോളജി വിഭാഗത്തിലുള്ളത്. ആശുപത്രി ഇങ്ങോട്ട് മാറ്റുമ്പോൾ കിടക്കകളുടെ എണ്ണവും വർധി പ്പിക്കണമെന്നാണ് പൊതുവേ ഉയർന്ന ആവശ്യം.ഈ ആവശ്യങ്ങളൊന്നും പൂർണമായി അംഗീകരിക്കാതെ ആശുപത്രി മാറ്റം വേണ്ടെന്ന് തീരുമാനമെടുത്തതായി നഗരസഭ പ്രതിപക്ഷ നേതാവ് കെ. കെ. ജാഫർ പറഞ്ഞു.ആശുപത്രി മാറ്റുമ്പോൾ പാർക്കിങ് സൗകര്യങ്ങളും കണ്ടെത്തണം. ദേശീയ പാതയുടെ നവീകരണജോലികൾ എന്നു തീരുമെന്നുറപ്പില്ലാത്ത സാഹചര്യത്തിൽ ആശുപത്രി ഇങ്ങോട്ട് മാറ്റുന്നത് സൗകര്യപ്രദമായിരിക്കുമെ ന്നാണ് യോഗം ചൂണ്ടിക്കാട്ടിയത്. ഇവിടെ ഗൈനക്കോളജി വിഭാഗം പൂർണമായി സജ്ജമാകുന്നതോടെ പുതിയകോട്ട ടൗണിനും ഉണർവുണ്ടാകുമെന്നാണ് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ സർക്കാറിൻ്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.
0 Comments