Ticker

6/recent/ticker-posts

വാഹന വിൽപ്പന സ്ഥാപനത്തിന്റെ ഷട്ടർ പൂട്ട് തകർത്ത് കാർ കവർച്ച ചെയ്തു

കാഞ്ഞങ്ങാട് :വാഹന വിൽപ്പനസ്ഥാപനത്തിന്റെ ഷട്ടർപൂട്ട് തകർത്ത് കാറും സി.സി.ടി.വി ക്യാമറയും ഐഫോണും 
കവർച്ച ചെയ്തു. കളനാടുള്ള പാർക്ക് ആൻ്റ് സെയിൽ യൂസ്ഡ് കാർ സ്ഥാപനത്തിൻ്റെ ഷട്ടർ പൂട്ട് തകർത്താണ് കാർകവർച്ച ചെയ്തത്. 3ലക്ഷം രൂപ വിലയുള്ള മാരുതി സ്വിഫ്റ്റ്, കാൽ ലക്ഷം രൂപ വീതം വിലവരുന്ന ഫോണും സി.സി.ടി.വി യുമാണ് കവർച്ച ചെയ്തത്. സ്ഥാപന ഉടമകളനാട്ടെ സി.എം. അബ്ദുൾ ഹമീദിൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു. 
Reactions

Post a Comment

0 Comments