Ticker

6/recent/ticker-posts

സ്കൂട്ടിയിൽ കടത്തിക്കൊണ്ട് പോയ13 വയസുകാരിയെ കണ്ടെത്താനായില്ല പൊലീസ് ബംഗ്ളുരുവിൽ

പയ്യന്നൂർ :സ്കൂട്ടിയിൽ കടത്തിക്കൊണ്ട് പോയ13 വയസുകാരിയെ നാല് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
 പൊലീസ് ബംഗ്ളുരുവിൽ തമ്പടിച്ച് അ
ന്വേഷണം നടത്തി വരികയാണ്.
കുഞ്ഞിമംഗലത്ത് നിന്നും കർണ്ണാടക സ്വദേശിനിയായ
 പെൺകുട്ടിയെ സ്‌കൂട്ടറിൽ കടത്തി കൊണ്ടു പോയ സംഭവത്തിൽ പയ്യന്നൂർ
പൊലീസ്
 കേസെടുത്തിരുന്നു.  പെൺ കുട്ടിയും  യുവാവും കർണ്ണാടകയിലേക്ക് കടന്നതായി 
പൊലീസിന് സൂചന ലഭിച്ചിരുന്നു. സ് കൂട്ടർ പയ്യന്നൂർ കെ.എസ്‌ആർ.ടി.സി ഡി പ്പോക്ക് സമീപത്ത് 
പൊലീസ് കണ്ടെത്തി. ഇത് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയുമായി ഇരുപത്തിരണ്ടുകാരനായ യുവാവ് ബംഗ്ളുരുവിലെ
ബന്ധുവീട്ടിൽ എത്തിയതായ സൂചനയെ തുടർന്ന് ആണ് പയ്യന്നൂർ 
പൊലീസ് കർണ്ണാടക 
പൊലീസുമായി ബന്ധപ്പെട്ടിരുന്നു. 
കഴിഞ്ഞ ബുധനാഴ്‌ച മൂന്ന് മണിക്കാണ് കുഞ്ഞിമംഗലത്തെ താമസസ്ഥലത്ത് നിന്നും കുട്ടിയേയും 
കൊണ്ട് യുവാവ് കടന്നു കളഞ്ഞത്. സഹോദരിയുടെ പരാതിയിലാണ് പയ്യന്നൂർ
പൊലീസ് കേസെടുത്തിരുന്നത്. സ്കൂട്ടിയിൽ പെൺകുട്ടിയുമായി യുവാവ് വരുന്നതായ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് മുതൽ രാജപുരം പൊലീസ് പാണത്തൂരിലുൾപെടെ വ്യാപക പരിശോധന നടത്തിയിരുന്നു.
Reactions

Post a Comment

0 Comments