Ticker

6/recent/ticker-posts

16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സി.പി.എമ്മിൽ നിന്നും പുറത്താക്കി

കാഞ്ഞങ്ങാട് : 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിടിയിലായ പ്രതികളുടെ. അറസ്റ്റ് രേഖപ്പെടുത്തി.  അമ്പലത്തറ അട്ടക്കണ്ടത്തെ എം.വി. തമ്പാൻ 62 വ്യാപാരിയായ അട്ടക്കണ്ടത്തെ തുണ്ട് പറമ്പിൽ സജി 51 എന്നിവരാണ് അറസ്റ്റിലായത്. വയറു വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്പോഴാണ് ഗർഭിണിയെന്ന് പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയെടുത്ത് തമ്പാനെ ആദ്യം കസ്റ്റഡിയിലെടുത്തു. രണ്ട് പോക്സോ കേസുകൾ  റജിസ്ട്രർ ചെയ്ത്  പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയിൽ നിന്നും മജിസ്ട്രേറ്റ് രഹസ്യമൊഴിയെടുക്കും. സി. പി എംബ്രാഞ്ച് കമ്മിറ്റി അംഗമായ തമ്പാനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി.പി.എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉത്തരമലബാറിനോട് പറഞ്ഞു. സംഭവം പുറത്തറിഞ്ഞ ഉടൻ  രാത്രിയിൽ തന്നെ അട്ടക്കണ്ടത്ത് അടിയന്തര ബ്രാഞ്ച് കമ്മിറ്റി വിളിച്ചു ചേർത്താണ് തമ്പാനെപ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്തത്. തമ്പാൻ പാർടി മെമ്പർമാത്രമാണെന്നും മറ്റ് സ്ഥാനങ്ങൾ ഒന്നുമില്ലെന്ന് നേതാക്കൾ അറിയിച്ചു.

Reactions

Post a Comment

0 Comments