കാഞ്ഞങ്ങാട് :കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത്'' നിരവധിയാളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയ അധ്യാപിക സജിത റൈ കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി.ജോലി വാഗ്ദാനം ചെയ്ത് പുല്ലൂർ കൊടവലത്തെ യുവാവിൽ നിന്ന് 17 ലക്ഷം രൂപയാണ് തട്ടിയത്. കൊടവലം തെക്കേ വീട്ടിൽ നരേഷ് എം നായരിൽ 29നിന്നാണ് പണം വാങ്ങിയത്. 2022ജൂണിനും ആഗസ്റ്റിനുമിടയിലാണ് പണം വാങ്ങിയത്.എഫ് സി ഐ യിൽ ക്ലറിക്കൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു 15 ലക്ഷം രൂപ അക്കൗണ്ട് വഴിയും 2 ലക്ഷം രൂപ നേരിട്ടും നൽകുകയായിരുന്നു.നരേഷ് എം നായരുടെ പരാതിയിൽ സജിത റെെയ്ക്കെതിരെ അമ്പലത്തറ
പൊലീസ് കേസെടുത്തു. അധ്യാപികയെ ഇന്നലെ കാസർകോട് അറസ്റ്റ് ചെയ്തിരുന്നു.
0 Comments