കാഞ്ഞങ്ങാട് :
മടിക്കൈ മാവിലത്ത് പുളിക്കാൽ സ്വദേശി ആയ പട്ടിക വർഗ വിഭാഗത്തിൽത്തിൽപ്പെട്ട കണ്ണന്റെയും വെള്ളച്ചിയുടെയും മകൾ സി. കെ. സിന്ധുവിന്റെ വീട് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോടതി ഉത്തരവിലൂടെ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തതായി പരാതി.
വീടിന് ഫ്ളക്സ് ബോർഡും, നോട്ടീസും പതിച്ച് പൂട്ടിയ നിലയിലാണ് ഇപ്പോൾ.
പ്രായമായതിനാൽ സി കെ സിന്ധുവിന്റെ മകൻ സി കെ സിനീഷിൻ്റെ പേരിലാണ് വീട് നിർമ്മാണം പൂർത്തികരിക്കാനായി രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്.
ലോൺ ഏജൻറ് ചെറുപുഴ സ്വദേശി മുഖാന്തരമാണ് വായ്പ എടുത്തതെന്ന് കുടുംബം പറഞ്ഞു.
വായ്പ തുക കുടിശ്ശിക ആയതിനാൽ സ്ഥാപനത്തിൻ്റെ കാഞ്ഞങ്ങാട് ശാഖ കോടതിയിൽ കേസ് ഫയൽ ചെയ്തു.
കോടതി പ്രതേക ദൂതൻ മുഖേന നോട്ടീസ് വന്നപ്പോഴാണ് വീടും പറമ്പും ജപ്തി നടപടിയിലെന്ന് കുടുംബം അറിഞ്ഞത് . പിന്നീട് അറുപതിനായിരം രൂപയുമായി കാഞ്ഞങ്ങാട് ശാഖയിൽ സിന്ധുവും, മകൻ സിനീഷും, മകൾ ധനയും പോയപ്പോൾ തിരിച്ചടയ്ക്കാൻ സമ്മതിക്കാതെ ശാഖയിൽ നിന്നും പുറത്തേക്ക് പറഞ്ഞു അയച്ചതായി പറയുന്നു.
സിന്ധുവിനെ കൂടാതെ 75 വയസ് പ്രായമുള്ള അഛൻ കണ്ണൻ, 65 വയസ് പ്രായമുള്ള അമ്മ വെള്ളച്ചി ,
22 വയസ് പ്രായമുള്ള മകൾ ധനൃയും, മകൻ സിനീഷുമാണ് താമസിക്കുന്നത്.
2021 ഡിസംബർ 21 ആണ് വായ്പ എടുത്തത്.
വീട് ജപ്തി ചെയ്തതതോടെ താമസിക്കുവാൻ ഇടമില്ലാത്ത അവസ്ഥയാണ് കുടുംബം .വീടിനോട് ചേർന്ന് ഓല കൊണ്ടു നിർമ്മിച്ച് പ്ളാസ്റ്റിക് ഷീറ്റ് പുതച്ച പന്തലിലാണ് പ്രായം ചെന്ന വർ ഉൾപെടെ രാത്രിയിലം പകലുമായി കഴിച്ചു കൂട്ടുന്നത്.
മടിക്കൈ ഗ്രാമപ്പഞ്ചായത്ത് നൽകിയ വീട് നിർമ്മാണം പൂർത്തിയാക്കാനാണ് രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്.
മകൻ സിനിഷ് കൂലിപ്പണി എടുത്തിട്ടാണ് കുടുംബം പുലർത്തുന്നത്.
നിത്യ രോഗിയായ അച്ഛനെയും അമ്മയെയും പരിചരിക്കുന്നതു കൊണ്ടു സിന്ധുവിന് കൂലിപ്പണിക്ക് പോകുവാൻ സാധിക്കുന്നില്ല.
വീടും പറമ്പും ജപ്തി ചെയ്തത് അറിഞ്ഞ് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് പട്ടിക ജാതി പട്ടിക വർഗ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ബാബു കാസർകോട്, കോൺഗ്രസ് നേതാവ് സൻജീവൻ മടിവയൽ എന്നിവർ മടിക്കൈ മാവിലത്ത് പുളിക്കാലുള്ള സിന്ധുവിന്റെ വീട് സന്ദർശിച്ചു നിയമ സംരക്ഷണം സംബന്ധിച്ച് ഉറപ്പ് നൽകിയെന്ന് നേതാക്കൾ ഉത്തരമലബാറിനോട് പറഞ്ഞു.
0 Comments