Ticker

6/recent/ticker-posts

പൊള്ളലേറ്റ കുട്ടിക്ക് ചികിൽസ നൽകിയില്ലെന്നാരോപിച്ച് ജില്ലാശുപത്രിയിൽ ബഹളം: 50 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ജില്ലാ ആശു പത്രിയിൽ  ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടിയെ ശിശു രോഗ വിദഗ്ധ വിശദമായി പരിശോധിച്ചില്ലെന്ന് പറഞ്ഞ് ബഹളം വെച്ച് ഡോക്ടറോട് തട്ടിക്കയറി ഡ്യൂട്ടി തടസപ്പെടുത്തിയതായുള്ള പരാതിയിൽ 50 പേർക്കെതിരെ കേസ്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.ജില്ലാ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ എസ്. എസ്. ഷംനയോട് തട്ടിക്കയറിയതായാണ് പരാതി .  കുട്ടിക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞ വർ ഉൾപ്പെടെയുള്ളവരാണ് തട്ടി ക്കയറിയതെന്നാണ് പരാതി.ഡോക്ടറുടെ പരാതിയിൽ കുട്ടിക്കൊപ്പം സഹായത്തിനായി നിന്ന ആറു പേർ ഉൾപ്പെടെ 50 പേർക്കെതിരെയാണ് 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments