Ticker

6/recent/ticker-posts

അബദ്ധത്തിൽ പ്രഷറിൻ്റെ ഗുളിക അമിതമായി കഴിച്ച വയോധിക മരിച്ചു

കാഞ്ഞങ്ങാട്:രക്തസമ്മർദ്ദത്തിനുള്ള ഗുളിക അബദ്ധത്തിൽ
അമിതമായി കഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കുറ്റിക്കോൽ വട്ടം തട്ട മുതിരവളപ്പിൽ താമസിക്കുന്ന   കരിവെള്ളൂർ ഓണക്കുന്ന് മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ പി. ജാനകി  90  യാണ് മരിച്ചത്. ഈ മാസം 20ന് ആണ് ഗുളിക കഴിച്ചത്.കെ കെ പുറത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ  ഇന്നലെ രാത്രി 11:30നാണ് മരിച്ചത്.
 ഓണക്കുന്നിലെ പരേതനായ കെ. വി. കുഞ്ഞമ്പുവിന്റെ ഭാര്യയാണ്.
മക്കൾ: പരേതനായ പി .ബാലകൃഷ്ണൻ, രത്നാകരൻ, രോഹിണി, ശാരദ, ഗോപിനാഥൻ, പ്രസന്ന. മരുമക്കൾ: പരേതയായ കെ വി തങ്കം, സുശീല, പരേതനായ കുമാരൻ, ബാലൻ, ജ്യോതി, സുകുമാരൻ. സഹോദരങ്ങൾ: ചോയിച്ചി, അമ്പു ( കോടോത്ത് ),  കണ്ണൻ ( കോടോത്ത്), കുഞ്ഞിരാമൻ( കോടോത്ത് ), നാരായണൻ ( പുല്ലൂർ). ഇന്ന്( വ്യാഴം) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭൗതികശരീരം  ഓണക്കുന്നിലുള്ള വീട്ടിലെത്തിക്കും. തുടർന്ന് പൊതുശ്മശാനത്തിൽ   സംസ്കാരം നടക്കും.
Reactions

Post a Comment

0 Comments