കാഞ്ഞങ്ങാട് :മാനഭംഗം ചെറുത്ത നാടോടി സ്ത്രീക്ക് തലക്കടിയേറ്റ് ഗുരുതര പരിക്ക്. പ്രതി അറസ്റ്റിൽ.
ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ 50 കാരിക്ക് നേരെ പാണത്തൂരിലാണ് മാനഭംഗ ശ്രമമുണ്ടായത്.
പാണത്തൂർ ചെമ്പേരി
സ്വദേശി റമീസി36നെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തത് അറസ്റ്റ് ചെയ്തു. ഇന്നലെ
വൈകീട്ട് 6 ന് പാണത്തൂർ ചെമ്പേരി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ആക്രിസാധനങ്ങൾ പെറുക്കുന്നതിനിടയിൽ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. യുവതി കൈയ്യിൽ
ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ യുവതിയെ ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് ആവിക്കരക്ക് സമീപം താമസിക്കുന്ന സ്ത്രീയാണ് അക്രമത്തിനിരയായത്. ലഹരിയിലായിരുന്നു പ്രതി അക്രമം നടത്തിയതെന്ന് പറയുന്നു. രാജപുരം ഇൻസ്പെക്ടർ പി. രാജേഷ് ആണ് അറസ്റ്റ് ചെയ്തത്. തലക്ക് അടിയേറ്റ് പരിക്കുള്ള റമീസിനെ പൊലീസ് ആശുപത്രി ലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്.
0 Comments