Ticker

6/recent/ticker-posts

സ്വർണ വില പവന് 60000 രൂപക്കടുത്ത്

കാഞ്ഞങ്ങാട് :കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. പവന് 320 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്.
പവന്റെ വില 58,720 രൂപയായാണ് കൂടിയത്. ഗ്രാമിന് 40 രൂപയും വർധിച്ചു. 
ഗ്രാമിന്റെ വില 7300 രൂപയിൽ നിന്നും 7340 രൂപയായാണ് വർധിച്ചത്.
ഡോളർ ശക്തിപ്പെടുന്നതോടെ മറ്റ് വിപണികളിൽ സ്വർണത്തിന്റെ വില ഉയരും. പശ്ചിമേഷ്യയിൽ ഉൾപ്പടെ നടന്ന സംഘർഷങ്ങൾ മൂലം സ്വർണത്തിൽ നിന്നും വലിയ നേട്ടമാണ് ഈ വർഷം നിക്ഷേപകർക്ക് ഉണ്ടായത്. കുതിപ്പ് തുടർന്നാൽ സ്വർണ വില പവന് ഈ മാസം അവസാനിക്കുമ്പോൾ 60000 രൂപയിലെത്തുമെന്നാണ് കരുതുന്നത്.

Reactions

Post a Comment

0 Comments