Ticker

6/recent/ticker-posts

ജോലിക്കിടെ കാട് വെട്ടുന്ന യന്ത്രത്തിന് തീപിടിച്ചു

നീലേശ്വരം :ജോലിക്കിടെ
കാട് വെട്ടുന്ന യന്ത്രം തീപിടിച്ച് കത്തി നശിച്ചു. ബാനം സ്വദേശികളായ ഭാസ്കരൻ, സനൽ  എന്നിവരുടെ നേതൃത്വത്തിൽ
ബിരിക്കുളം 
പ്ലാത്തടത്തെ അഡ്വ. ഹരീഷിന്റെ തോട്ടത്തിൽ കാട് വെട്ടി തെളിക്കുന്നതിനിടയിൽ  ആണ്
 യന്ത്രത്തിൽ ഒന്നിന് തീ പിടിച്ചത്.
 നിമിഷനേരം കൊണ്ട് യന്ത്രം പൂർണമായും കത്തി നശിച്ചു. 
തൊഴിലാളി പൊള്ളലേൽക്കാതെ രക്ഷപെട്ടു. 15,000 രൂപയുടെ നഷ്ടമുണ്ടായി.
Reactions

Post a Comment

0 Comments