മോഷ്ടാവ് പിടിയിൽ. കൊല്ലം ഇരവിപുരം ചേതന നഗർ 165 ലെ വാളത്തുങ്കൽ
ഉണ്ണി മുരുകൻ 30 ആണ് പിടിയിലായത്.
മാവുങ്കാൽ കാട്ടു കുളങ്ങരയിലെ താഴത്തുങ്കാൽ സി. വി. ഗീതയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയാണ് പിടിയിലായത്. അലമാരയുടെ ലോക്കറിൽ നിന്നു മാണ് ആ ഭരണങ്ങൾ മോഷണം പോയത്. കഴിഞ്ഞ ആഴ്ച പകൽ 12.30 നും 4 മണിക്കും ഇടയിലാണ് കവർച്ച. 4 ലക്ഷം രൂപയുടെ ആഭരണം നഷ്ടപെട്ടിരുന്നു.
വീട് പൂട്ടി താക്കോൽ ഇവർ പുറത്ത് തന്നെ സൂക്ഷിച്ചതായിരുന്നു. ഇത് എടുത്ത് തുറന്ന് കവർച്ച നടത്തിയ ശേഷം താക്കോൽ പഴയ സ്ഥലത്ത് തന്നെ വെച്ച് പ്രതി സ്ഥലം വിടുകയായിരുന്നു. പ്രതിക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 20 ഓളം കേസുകളുണ്ട്. ഇതിൽ 17 കവർച്ചാ കേസുകളും ബാക്കി അടിപിടി കേസുകളുമാണ്. കാപ്പ പ്രകാരം ആറ് മാസം ജയിലിൽ കിടന്നിട്ടുണ്ട്. പ്രതിക്കെതിരെ മറ്റൊരു കേസിൽ വാറൻ്റ് നിലവിലുണ്ട്.
0 Comments