Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ:എസ്.ഐയെ സസ്പെൻ്റ് ചെയ്തു

കാഞ്ഞങ്ങാട് :ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ:എസ്.ഐയെ സസ്പെൻ്റ് ചെയ്തു.ചന്തേര 
പാലീസ് സബ് ഇൻസ്പെക്ടർ പി. അനൂബിനെയാ ക്ക് സസ്പെൻഡ് ചെയ്തത്.
കാസർകോട് സബ് ഇൻസ്പെക്ടർ ആയിരുന്നു.ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഡീഷണൽ പൊലീസ് സൂപ്രൻ്റ് പി. ബാലകൃഷ്ണൻ നായർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
കാസർകോട്ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് 
പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിൽ മനംനൊന്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് സസ്പെൻഷൻ.സംഭവക്കിൽ
മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കർണാടക മംഗളുരു പാണ്ഡേശ്വരയിലെ അബ്ദുൾ സത്താറാണ് 60).മരിച്ചത്. നെല്ലിക്കുന്ന് ബീച്ച് റോഡ് ജംഗ്ഷനിൽ വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്‌ച ഓട്ടോറിക്ഷ 
പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മനസിലാക്കുന്നു. വായ്പയെടുത്താണ് ഓട്ടോ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്നും 
പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഡി.വൈ.എസ്.പി ഇടപെട്ടിട്ടും ഓട്ടോ വിട്ടുകിട്ടിയില്ല. പുക പരിശോധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഓട്ടോ വിട്ടു നൽകാത്തത്.
സംഭവത്തിൽ കാസർകോട് നിന്നും എസ്.ഐ യെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് കൂടുതൽ നടപടി . ഇതിനിടെ എസ്.ഐ മറ്റൊരു ഓട്ടോ ഡ്രൈവറുടെ ഷർട്ടിൽ കുത്തിപ്പിടിക്കുന്ന വീഡിയോയും പുറത്ത് വന്നു.
Reactions

Post a Comment

0 Comments