Ticker

6/recent/ticker-posts

കാരുണ്യ യാത്രയുടെ പേരിൽ വൻ തട്ടിപ്പ് പണപ്പിരിവിനിടെ സംഘത്തെ നാട്ടുകാർ പിടികൂടി , ജീപ്പ് കസ്റ്റഡിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

നീലേശ്വരം :
കാരുണ്യ യാത്രയുടെ മറവിൽ ജീപ്പിലെത്തി
 വൻ തട്ടിപ്പ് നടത്തുകയായിരുന്ന സംഘത്തെനാട്ടുകാർകയ്യോടെ പിടികൂടി.
കാട്ടി നെല്ലിയടുക്കത്ത് വെച്ച് ഇന്ന് രാത്രിയാണ് പണപിരിവിനെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടിയത്. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പട്ടാമ്പിയിൽ ഉള്ള രവിയുടെ ചികിൽസക്ക് വേണ്ടിയെന്ന് പറഞ്ഞാണ് ജീപ്പിൽ മൂന്നുപേർ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ   രാവിലെ മുതൽ പണപ്പിരിവ് തുടങ്ങിയത്. വെള്ളരിക്കുണ്ട്, മാലോം, പരപ്പ, ബിരിക്കുളം കഴിഞ്ഞ് കാട്ടിപ്പൊയിൽ  എത്തിയപ്പോഴാണ് നാട്ടുകാർ സംശയം തോന്നി ജീപ്പിൽ കെട്ടിയ ബാനറിലെ
ഫോൺ നമ്പറിൽ ബന്ധപ്പെട്ടത്. പട്ടാമ്പിയിൽ അങ്ങനെ ഒരാൾ ഇല്ലെന്നും  തട്ടിപ്പാണെന്നും അറിയിച്ചു . ഈ സമയം  ജീപ്പുമായി ഇവർ സ്ഥലം വിട്ടു. ഇതേ തുടർന്ന് നെല്ലിടുക്കത്തെ നാട്ടുകാരെ ഫോണിൽ വിളിച്ചു ജീപ്പ് തടയാൻ ആവശ്യപ്പെട്ടു.
 തുടർന്ന് ജീപ്പ് നെല്ലിയടുക്കത്ത് വെച്ച് പിടികൂടുകയായിരുന്നു. ജീപ്പിൽ നിന്നും
 ഒരാൾ ഇറങ്ങി ഓടുകയും ചെയ്തു. രണ്ടുപേരെ സ്ഥലത്ത് പിടിച്ച് വെച്ച് 
പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.  ദിവസം 20000 മുതൽ 30,000 വരെ പിരിച്ചെടുക്കുന്നുണ്ടെന്നാണ് പറയുന്നത്.
Reactions

Post a Comment

0 Comments