സുരേന്ദ്രൻ ഉൾപെടെ
എല്ലാവരെയും കോടതി കുറ്റവിമുക്തനാക്കി.
കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറഞ്ഞത്.
സി.പി.എം നേതാവ് കാഞ്ഞങ്ങാട്ടെ വി.വി. രമേശനാണ് കേസിലെ പരാതിക്കാരൻ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് വിധിക്ക് ശേഷം സുരേന്ദ്രൻ കാസർകോട് പ്രതികരിച്ചു. രാവിലെ തന്നെ സുരേന്ദ്രൻ കോടതിയിൽ എത്തിയിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റ് അഞ്ച് പേരും 2023 സെപ്റ്റംബറില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വിധി പറയാന്‍ വെച്ചിരുന്നെങ്കിലും ഹര്‍ജിക്കാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
0 Comments