ലൈറ്റ് ഓഫാക്കിയ ഗൃഹനാഥന് വെട്ടേറ്റു. പെരിയ താന്നിയടിയിലെ കെ.പി. ജോൺസണി 53 നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ജോൺസണി
ൻ്റെ മൊഴി പ്രകാരം സനീഷ് സെബാസ്റ്റ്യൻ എന്ന ആൾക്കെതിരെ
ബേക്കൽ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം. വീട്ടിൽ കയറി വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. വെട്ട് തടഞ്ഞതിൽ വലതു കൈയുടെ ചൂണ്ട് വിരലിനും നടുവിരലിനും പരിക്കേറ്റു. കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെബിൻ സെബാസ്റ്റ്യൻ വരുന്നത് കണ്ട് വീട്ടിലെ ലൈറ്റ് ഓഫാക്കിയതിൽ പ്രകോപിതനായാണ് വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് പരാതി. വീട്ടുസാധനങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.
0 Comments